img
ചോറോട് ആയുർവേദ ആശുപത്രി കെട്ടിട തറക്കല്ലിടൽ ചടങ്ങിൽ പ്രസിഡൻ്റ് പി പി ചന്ദ്രശേഖരൻ മാസ്റ്റർ സംസാരിക്കുന്നു

വടകര: ചോറോട് ഗ്രാമപഞ്ചായത്ത് ആയുർവേദ ആശുപത്രിയ്ക്ക് സ്വന്തം കെട്ടിടം നിർമ്മിക്കുന്നു. വൈക്കിലശ്ശേരിയിലെ കണ്ണാശ്ശേരി കുന്നിന് സമീപം നിർമ്മിക്കുന്ന കെട്ടിടത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ തറക്കല്ലിട്ടു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടയിൽ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.മധുസൂദനൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള പൂവേരി, വാർഡ് മെമ്പർ ലിസി.പി, കെ.എം. വാസു, കെ.കെ.മോഹൻദാസ്, ഇസ്മായിൽ.പി, കെ.എം.നാരായണൻ, മനോജ് താപൂ, രാജീവൻ ആശാരി മീത്തൽ, ബാലകൃഷ്ണൻ എടപ്പാനിക്കോട്ട്, ഒ.രാഘവൻ എന്നിവർ പ്രസംഗിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.നാരായണൻ സ്വാഗതവും പഞ്ചായത്തംഗം പുഷ്പ മഠത്തിൽ നന്ദിയും പറഞ്ഞു.