മരുതോങ്കര: മരുതോങ്കര പഞ്ചായത്തിലെ പുത്തൻപീടിക പ്രദേശത്ത് കുറ്റ്യാടിപ്പുഴ ഗതിമാറി ഒഴുകി വീടുകൾ അപകട ഭീഷണിയിൽ ആവുകയും കൃഷിഭൂമി ഇടിയുകയും ചെയ്യുന്ന സാഹചര്യത്തിൽ പുഴയിലെ തുരുത്തുകൾ നീക്കി സംരക്ഷണഭിത്തി കെട്ടി ഒഴുക്ക് സുഖമാക്കണമെന്ന് സി.പി.എം മരുതോങ്കര ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എസ് .കെ.സജീഷ് ഉദ്ഘാടനം ചെയ്തു. ടി.കെ.നാണു, കെ.സജിത്ത്, ലീന, ദിനേശ് ലാൽ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ലതിക പ്രസംഗിച്ചു. കെ.ഒ.ദിനേശനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എ.കെ.കണ്ണൻ നഗറിൽ നടന്ന പൊതുസമ്മേളനവും റാലിയും റെഡ് വളണ്ടിയർ മാർച്ചും ഉണ്ണികൃഷ്ണൻ വയനാട് ഉദ്ഘാടനം ചെയ്തു.