news
ജനകീയ ദുരന്തനിവാരണ സേനകുറ്റ്യാടി ടൗൺ പരിസരങ്ങൾ ശുചീകരണം നടത്തിയപ്പോൾ

കുറ്റ്യാടി: കുറ്റ്യാടി പൊലീസ് സ്റ്റേഷൻ പരിസരത്തെ നടപ്പാതയും പാതയോരവും കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേന പ്രവർത്തകർ ശുചീകരിച്ചു. ചെയർമാൻ ബഷീർ നരയങ്കോടന്റെ നേതൃത്വത്തിൽ ഇരുപത്തിയഞ്ചോളം വോളന്റിയർമാരാണ് പി.ഡബ്ലു.ഡി ഓഫീസ് പൊലീസ് സ്റ്റേഷൻ പരിസരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കാട് പിടിച്ച ഭാഗങ്ങൾ വെട്ടിമാറ്റി ശുചീകരിച്ചത്. ഉബൈദ് കക്കടവിൽ, ട്രഷറർ കൈതക്കമണ്ണിൽ ബഷീർ, ഗഫൂർ നെല്ലിയോട്ട്, ഇൻഷാദ് ഊരത്ത് ,അജിനാസ് ടി.പി, ശശി ഊരത്ത്, ഷറഫുദ്ദീൻ തളീക്കര, ഹക്കീം ടി.കെ.വി, നാസർ എം.എം, അബ്ദുറഹ്മാൻ മാവുള്ളകണ്ടി, അസീസ് കുനിയേൽ, ആഷിഖ് തെരുവത്ത്, റഫീഖ് മുറിച്ചോർമണ്ണിൽ, യൂനുസ് എ.വി, മൊയ്തു മുള്ളൻകുന്ന്, മുരളി, പ്രശാന്ത് , വിനീത് , സന്തോഷ് , മുഹമ്മദ്, അജ്മൽ മഠത്തിൽ, സാലിഹ് കായക്കൊടി, അമ്മദ് കാഞ്ഞായി, നവാസ് മിലിട്ടറി എന്നിവർ പങ്കെടുത്തു.