news
വേളം പഞ്ചായത്ത് മുസ്ലിംലീഗ് ശില്പശാല ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട് എസ്.പി.കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

വേളം: വേളം മണിമലയിലെ നാളികേര പാർക്ക് ഉടൻ കമ്മിഷൻ ചെയ്യണമെന്ന് വേളം പഞ്ചായത്ത് മുസ്ലിംലീഗ് ശിൽപശാല ആവശ്യപ്പെട്ടു. യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന പദ്ധതിയോട് സർക്കാർ നിസംഗത കാട്ടുകയാണ്. പള്ളിയത്ത് നടന്ന ശില്പശാല ജില്ല മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് എസ്.പി.കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡന്റ് കിണറുള്ളതിൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് കെ.അഹമ്മദ് ഹാജി, സെക്രട്ടറി പി.കെ.ബഷീർ, പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടരി ബഷീർ മാണിക്കോത്ത്, മുന്നൂൽ മമ്മു ഹാജി, വി.അബ്ദുറഹിമാ, കുറുവങ്ങാട്ട് കുഞ്ഞബ്ദുല്ല, വി.അമ്മത് , ടി.കെ.അബ്ദുൽ കരീം, കെ.പി.അന്ത്രു, എം.കാസിം , ടി.കെ.മുഹമ്മദ് റിയാസ്, നൗഷാദ് കാളിയത്ത്, അഷ്റഫ് നടേരി എന്നിവർ പ്രസംഗിച്ചു.