 
മേപ്പയ്യൂർ: മലബാറിന്റെ നെല്ലറയായ കരുവോട് കണ്ടം ചിറ കൃഷിയോഗ്യമാക്കണമെന്ന് സി.പി.എം മേപ്പയ്യൂർ നോർത്ത് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. എടത്തിൽ മുക്കിൽ ഇബ്രാഹിം -കെ.കെ രാഘവൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം ജില്ല കമ്മിറ്റി അംഗം എ.കെ.ബാലൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം.കുഞ്ഞമ്മദ്, സി.കെ.ശശി , എൻ.കെ.രാധ, കെ.ടി രാജൻ, പി.പി.രാധാകൃഷ്ണൻ, കെ.രാജീവൻ , കെ.കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു. കെ.കെ.വിജിത്ത്, കെ.കുഞ്ഞിക്കണ്ണൻ, വി.പി.രമ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. മേപ്പയ്യൂർ ടൗണിൽ നടന്ന പൊതുസമ്മേളനം എം.കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. കെ.സുനിൽ, കെ.ടി.രാജൻ, പി.പി.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറി കെ .കു|ഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.