2
പടം: പൊട്ടിയ കുടിവെള്ള പൈപ്പുകൾ നന്നാക്കി വെള്ളം പാഴാവുന്നത് തടയണമെന്നാവശ്യപ്പെട്ട് നാദാപുരം ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ എം. സി. സുബൈർ പുറമേരിയിലെ വാട്ടർ അതോറിറ്റി ഓഫിസിന് മുമ്പിൽ നടത്തിയ കുത്തിയിരിപ്പ് സമരം.

നാദാപുരം: പൊട്ടിയ കുടിവെള്ള പൈപ്പുകൾ നന്നാക്കി വെള്ളം പാഴാവുന്നത് തടയണമെന്നാവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ എം.സി. സുബൈർ പുറമേരി വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. നിരവധി തവണ പരാതി നൽകിയിട്ടും പരിഹാരമില്ലാത്തതിനാലാണ് കുത്തിയിരിപ്പ് സമരം നടത്തിയതെന്ന് എം.സി.സുബൈർ പറഞ്ഞു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സി.എച്ച്. നജ്മ ബീവി, വാർഡ് കൺവീനർ കെ.വി.അബ്ദുള്ള, യൂത്ത്‌ ലീഗ് ഭാരവാഹികളായ മുഹ്‌സിൻ മുബാറക്, മുനീബ് പറമ്പത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്‌ സതീശൻ എം പി, വാർഡ് സി.ഡി.എസ് മെമ്പർ റമീസ കുനിയിൽ, എം.സി. കെ. ജാഫർ, ജാബിർ തങ്ങൾ, സുഹൈൽ ടി.പി എന്നിവർ ഐക്യദാർഢ്യവുമായെത്തി.