lockel
സോഷ്യൽ മീഡിയ പോസ്റ്റർ എഇഒ കെ. ജീജ പ്രകാശനം ചെയ്യുന്നു.

ഫറോക്ക് :​ ഫറോക്ക് ഉപജില്ല കലോത്സവം 24​ ന് രാവിലെ 9ന് ​ഫാറൂഖ് ഹയർസെക്കൻഡറി സ്കൂളിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ​.ജീജ പതാക ഉയർത്തുന്നതോടെ തുടക്കമാകും. 28ന് രാവിലെ 10ന് പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്യും. എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 4801 പ്രതിഭകൾ മാറ്റുരയ്ക്കും. 30ന് വൈകിട്ട് അഞ്ചിന് മേളയുടെ സമാപനം എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ കലോത്സവ മീഡിയ ആൻഡ് പബ്ലിസിറ്റി ചെയർമാൻ പി. കെ അബ്ദു​ൾ ലത്തീഫ്, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ​. ജീജ, സംഘാടക സമിതി ജനറൽ കൺവീനർ കെ. ഹാഷിം തുടങ്ങിയവർ ​പങ്കെടുത്തു.