ബേപ്പൂർ: ബേപ്പൂർ ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ റസിഡൻസ് അസോസിയേഷൻ കോ ഓ ർഡിനേഷൻ കമ്മിറ്റിയും ജനജാഗ്രത സമിതിയും സംയുക്തമായി ജാഗ്രത സദസ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ വ്യാപകമാവുന്ന ലഹരി ചർച്ച ചെയ്തു. കൗൺസിലർ ഗിരിജ ഉദ്ഘാടനം ചെയ്തു. ബേപ്പൂർ പോലീസ് എസ് .എച്ച് .ഒ ദിനേശ് കോറോത്ത് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ രജനി, കെ.പി.ഹുസൈൻ, കടലുണ്ടി പഞ്ചായത്ത് മെമ്പർ മുരളി എന്നിവർ പ്രസംഗിച്ചു. മറീന ബീച്ചിലെ ജീവൻ രക്ഷാപ്രവർത്തകൻ ടി.വി പ്രേംജിത്തിനെ എസ്.എച്ച്.ഒ ദിനേശ് കോറോത്ത് ആദരിച്ചു. റസിഡൻസ് കോ ഓർഡിനേഷൻ പ്രസിഡന്റ് കെ.സി.ബാബു സ്വാഗതവും ബീറ്റ് ഓഫീസർ ആനന്ദൻ നന്ദിയും പറഞ്ഞു.