photo
അറപ്പീടിക ഖാദി റോഡിൽ ഒതയോത്തുമ്മൻ അദ്ധ്യാപകൻ എം.കെ. വാസുദേവൻ്റെ 41ാം ചരമ ദിനത്തിൽ സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവിന് രോഗീ പരിചരണ കട്ടിലും ബഡ്ഡും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി എം കുട്ടികൃഷ്ണൻ ഏറ്റുവാങ്ങുന്നു

ബാലുശ്ശേരി: അറപ്പീടിക ഖാദി റോഡ് അദ്ധ്യാപകൻ ഒതയോത്തുമ്മൽ എം.കെ. വാസുദേവന്റെ (ദേവൻ) 41ാം ചരമദിന ചടങ്ങുകൾക്കായി നീക്കിവെച്ച തുക ഉപയോഗിച്ച് പനങ്ങാട് സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവ്

മേഖലാ കമ്മിറ്റിയ്ക്ക് രോഗീപരിചരണ കട്ടിലും ബെഡും നൽകി. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടികൃഷ്ണൻ ഏറ്റുവാങ്ങി. സുരക്ഷ സോണൽ കൺവീനർ ആർ.കെ.മനോജ്, മേഖലാ കൺവീനർ. കെ.ഷൈബു. യൂണിറ്റ് കൺവീനർ മനോഹരൻ, ടി.വി.ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. മക്കൾ ഷൈലജ, ശ്രീജ, മരുമക്കൾ ഹരിദാസ്, ബാബുരാജ് എന്നിവർ ചേർന്നാണ് ഉപകരണം കൈമാറിയത്, 2017ൽ വാസുദേവൻ മാസ്റ്റരുടെ ഭാര്യയുടെ 41ാം ചരമദിനത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ പ്രവർത്തന ഫണ്ടിലേക്ക് സംഭാവന ചെയ്തിരുന്നു.