 
മേപ്പയ്യൂർ: ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖല ജൻഡർ വിഷയ സമിതിയുടെയും കുടുംബശ്രീ എ.ഡി എസിന്റെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ ഗ്രാമീണ വനിത ദിനം ആചരിച്ചു. ചങ്ങരംവെള്ളി എം.എൽ.പി സ്കൂളിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി ശോഭ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യപരിഷത്ത് ജെൻഡർ വിഷയസമിതി ചെയർപേഴ്സൺ കെ.എം.പ്രസീത അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി വിഷയ സമിതി ജില്ലാ കൺവീനർ ടി.സുരേഷ്, എച്ച്.ഐ പങ്കജൻ എന്നിവർ ക്ലാസെടുത്തു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ ഇ.ശ്രീജയ, ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല കമ്മിറ്റി അംഗം വിജയൻ, സി.ഡി.എസ് മെമ്പർ ശാലിനി.സി എന്നിവർ പ്രസംഗിച്ചു.