കോഴിക്കോട്: ജന ജാഗ്രത ക്യാമ്പയിന്റെ ഭാഗമായി എസ്.ഡി.പി.ഐ കോഴിക്കോട് നോർത്ത് മണ്ഡലം പ്രസിഡന്റ് റസാക്ക് ചക്ക്യേരി നയിക്കുന്ന വാഹന ജാഥ ജില്ല സെക്രട്ടറി കെ.ഷെമീർ ഉദ്ഘാടനം ചെയ്തു. സംഘപരിവാര ബന്ധമുളളവർ പ്രതികളാവുന്ന കേസുകളുടെ അന്വേഷണം പാതി വഴിയിൽ നിലച്ചു പോകുന്നത് കേരളത്തിൽ സാർവത്രികമാവുകയാണെന്ന് കെ.ഷെമീർ പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകി. വൈകിട്ട് പുതിയകടവിൽ നടന്ന സമാപന പൊതുയോഗം ജില്ല വൈസ് പ്രസിഡന്റ് ജലീൽ സഖാഫി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ഫൈസൽ മൂഴിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഗഫൂർ വെള്ളയിൽ സ്വാഗതവും മണ്ഡലം സെക്രട്ടറി നാജിദ് തോപ്പയിൽ നന്ദിയും പറഞ്ഞു.