cpm
സി.പി.എം

കൊയിലാണ്ടി: സി.പി.എം നേതാവ് പി.കെ.ശങ്കരന്റെ ഓർമ്മയ്ക്കായി നടേരി ലോക്കൽ കമ്മിറ്റി കാവുംവട്ടത്ത് നിർമ്മിച്ച സ്മാരക മന്ദിരം 26ന് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മീറ്റിംഗ് ഹാൾ കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ജില്ല

സെക്രട്ടറി പി. മോഹനൻ മുഖ്യപ്രഭാഷണം നടത്തും.ടി.പി. ദാസൻ ഫോട്ടോ അനാഛാദനം നടത്തും. കാനത്തിൽ ജമീല എം.എൽ.എ, മുൻ എം.എൽ.എമാരായ പി. വിശ്വൻ, കെ. ദാസൻ, കന്മന ശ്രീധരൻ എന്നിവർ പ്രസംഗിക്കും. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഹെൽപ്പ് ലൈൻ സുരക്ഷയ്ക്കുള്ള ഫ്രീസർ ഏറ്റുവാങ്ങും. വാർത്താ സമ്മേളനത്തിൽ പി.വി. മാധവൻ, ആർ. കെ. അനിൽകുമാർ, രാജൻ പഴങ്കാവിൽ, പി.കെ. വിജയകുമാർ, എം.കെ. സതീശൻ, കെ. രമേശൻ എന്നിവർ പങ്കെടുത്തു.