tennis
ടേബിൾ ടെന്നീസ് ടൂർണമെന്റ്

കോഴിക്കോട്: കോഴിക്കോട് ടേബിൾ ടെന്നീസ് അക്കാഡമിയുടെ അഞ്ചാമത് ഓപ്പൺ സ്റ്റേറ്റ് റാങ്കിംഗ് ടേബിൾ ടെന്നീസ് ടൂർണമെന്റ് ഇന്നു മുതൽ 27 വരെ വെള്ളിമാടുകുന്ന് ജെ.ഡി.ടിയിൽ നടക്കും. രാജ്യാന്തര ടേബിൾ ടെന്നീസ് താരം പദ്മശ്രീ എ. ശരത് കമൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. കേരളത്തിൽ നിന്ന് 300 ഓളം താരങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കും. നിലവിൽ 35 കുട്ടികളാണ് അക്കാഡമിയിൽ പരിശീലനം നടത്തുന്നത്. കൂടുതൽ കുട്ടികൾക്ക് പരിശീലനം നൽകാൻ അക്കാഡമി സജ്ജമാണെന്ന് ജനറൽ കൺവീനറും മുൻ രാജ്യാന്തര താരവുമായ വി. ശ്രീനിവാസൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അക്കാഡമി ചെയർമാൻ സനിൽ ശിവദാസ്, ട്രഷറർ ശ്രീറാം കെ.കെ തുടങ്ങിയവരും പങ്കെടുത്തു.