വടകര: ചോമ്പാല ഉപജില്ലസാമൂഹ്യശാസ്ത്ര മേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും ശാസ്ത്ര, ഗണിത ശാസ്ത്ര മേളകളിൽ ഓവറോൾ മൂന്നാം സ്ഥാനവും നേടി നെല്ലാച്ചേരി എൽ.പി സ്‌കൂൾ സബ്ജില്ലയിൽ ട്രിപ്പിൾ കീരീടം നേടി. ഘോഷയാത്രയിൽ മാനേജർ ടി.എൻ.കെ പ്രഭാകരൻ, പി.ടി.എ പ്രസിഡന്റ് ഇ.കെ ശ്രീജേഷ്, പ്രധാനാദ്ധ്യാപിക പി.പി മഹിത, പി.ടി.എ വൈസ് പ്രസിഡന്റ് കൃഷ്ണദാസ്, കെ.പി ബാബു, മദർ പി.ടി.എ ചെയർപേഴ്സൺ ചൈതന്യ, അദ്ധ്യാപകരായ സെമിയത്ത് വി.കെ, പി.പി രാഹുൾ ശിവ, ആർ. അനു, ഡി. ദിപിൻ, കെ.എം ജെഷിത, പി.കെ ജിഷിന, പി.ടി.എ കമ്മിറ്റി അംഗങ്ങൾ, രക്ഷിതാക്കൾ, കുട്ടികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. മധുര വിതരണവും നടന്നു.