lockel
ലീഡേഴ്സ് എമ്പവർമെന്റ് പ്രോഗ്രാം നടത്തി

​ ഫാറൂഖ് കോളേജ്​: ​ കോഴിക്കോട് എം എം ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ ക്ലാസ് ലീഡേഴ്‌സിനും അസി. ലീഡേഴ്‌സിനും നേതൃത്വ പരിശീലനം നൽകി. ഫാറൂഖ് കോളേജിൽ ഫാറൂഖ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. ടി.മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. റീച്ച് കോ ഓർഡിനേറ്റർ ഡോ. അനീസ് മുഹമ്മദ്‌ അ​ദ്ധ്യക്ഷത വഹിച്ചു. മലപ്പുറം വിജയഭാരി കൺവീനർ ടി. അബ്ദുൽ സലിം നേതൃത്വം നൽകി. ഫാറൂഖ് കോളേജ് റിസർച്ച് കോഓർഡിനേറ്റർ ​ ഡോ. ഉമ്മർ ഫാറൂഖ്, ഐക്യുഎസി കോഓർഡിനേറ്റർ ഡോ. നിരഞ്ജന റിസർച്ച് സ്കോളർ അസോ. പ്രസിഡന്റ്‌ റസീന എന്നിവർ പ്രസംഗിച്ചു. മഹ്ബൂബ് അലി സ്വാഗതവും ജൂലീന റോഷി നന്ദിയും പറഞ്ഞു.