photo
വിത്ത്

കൊയിലാണ്ടി: തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി.ഡി.എസും കൃഷി ഭവനും സംയുക്തമായി നടപ്പിലാക്കുന്ന മധുരം നിലക്കടല കൃഷി വിത്ത് വിതരണം ചെയ്തു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജമീല സമദ് സി.ഡി.എസ് ചെയർപേഴ്സൺ പുഷ്പ പി.കെയ്ക്ക് വിത്തുകൾ കൈമാറി ഉദ്ഘാടനം ചെയ്‌തു. തിക്കോടി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ രാമചന്ദ്രൻ കുയ്യണ്ടി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രനില സത്യൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ. വിശ്വൻ, വാർഡ് മെമ്പർമാരായ എൻ.എം.ടി അബ്ദുള്ള കുട്ടി ,ബിനു കരോളി, വിബിത ബൈജു, ദിബിഷ, ഷീബ പുൽപാണ്ടി, കൃഷി ഓഫീസർ അഞ്ജന രാജേന്ദ്രൻ, ശ്രീരാജ്,അഗ്രി സി ആർ പി ഷാഹിദ എന്നിവർ പങ്കെടുത്തു.