coolege
വുമൺസ് കോളേജിൽ ഹിസ്റ്ററി വിഭാഗം

വടകര: ചോമ്പാല സി.എസ്.ഐ ക്രിസ്ത്യൻ മുള്ളർ വിമൻസ് കോളേജിൽ ഹിസ്റ്ററി വിഭാഗം ആരംഭിച്ചു. മടപ്പള്ളി കോളേജ് മുൻ അസോ.പ്രൊഫ. ഡോ. അമ്മുക്കുട്ടി കെ.പി മുഖ്യാതിഥിയായി. ബ്രണ്ണൻ കോളേജ് അസോ. പ്രൊഫ. ഡോ. വിനോദ് മുഖ്യപ്രഭാഷണം നടത്തി. അദ്ധ്യാപകരായ മടപ്പള്ളി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ശ്രീധരൻ, ചെമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിലെ സരിത, കരിയാട് നമ്പ്യാർ ഹയർ സെക്കൻഡറി സ്കൂളിലെ അനീഷ്, ചോറോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിനി എന്നിവരെ ആദരിച്ചു. മാനേജർ ആനന്ദ് കെ നെൽസൺ, പ്രിൻസിപ്പൽ ഡോ. പി.ശശികുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജി ബഥേൽ എന്നിവർ പങ്കെടുത്തു. സ്റ്റാഫ് അഡ്വൈസർ ഷീല സ്വാഗതവും വൈസ് പ്രിൻസിപ്പൽ പ്രസ്മിത നന്ദിയും പറഞ്ഞു