വടകര: ഓർക്കാട്ടേരി ടൗൺ റോട്ടറി ക്ലബും സി .എച്ച് .സി ഓർക്കാട്ടേരിയും സംയുക്തമായി പോളിയോ നിർമാർജന യജ്ഞത്തിന്റെ ഭാഗമായി പോളിയോ വിതരണവും ബോധവത്ക്കരണ ക്ലാസും നടത്തി. കാർത്തികപ്പള്ളി- കുറിഞ്ഞാലിയോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സി. എച്ച്.സി. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഉഷ. നടുവിലക്കണ്ടി ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് മനോജ് നാച്ചുറൽ അദ്ധ്യക്ഷത വഹിച്ചു. പോളിയോ നിർമ്മാർജ്ജനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വി. കെ. ബാബുരാജ് ക്ലാസെടുത്തു. റോട്ടറി അസി. ഗവർണർ രവീന്ദ്രൻ ചള്ളയിൽ, ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ.കെ.എം, ജി.ജി.ആർ ആനന്ദ് വില്യാപ്പള്ളി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നീതു, ആശാ വർക്കർ നിഷ, ശിവദാസ് കുനിയിൽ, രവീന്ദ്രൻ പട്ടാറത്ത് എന്നിവർ പ്രസംഗിച്ചു.