ബാലുശ്ശേരി: കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് സ്പോട്സ് മീറ്റിന്റെ ഭാഗമായി ജില്ലാതല വോളിബോൾ മത്സരം സംഘടിപ്പിച്ചു. ബാലുശ്ശേരി പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയത്തിൽ മുൻ സർവീസസ് താരവും എൻ.ഐ. എസ് കോച്ചുമായ എ.കെ. പ്രേമൻ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ഡിവൈ.എസ്.പി പ്രമോദ്.പി. ജില്ലാ വോളിബോൾ അസോസിയേഷൻ പ്രസിഡന്റ് സമദ് എന്നിവർ പങ്കെടുത്തു. വടകര, നാദാപുരം, പേരാമ്പ്ര, താമരശ്ശേരി സബ് ഡിവിഷൻ ടീമുകളും ഡി. എച്ച് ക്യൂ ടീമും മത്സരത്തിൽ പങ്കെടുത്തു. വടകര സബ് ഡിവിഷൻ ജേതാക്കളായി. പേരാമ്പ്ര സബ് ഡിവിഷൻ റണ്ണറപ്പുമായി. വടകര സബ് ഡിവിഷനിലെ കളിക്കാരനും സംസ്ഥാന പൊലീസ് വോളിബോൾ ടീം അംഗവുമായ വരുണിനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു.