news
വിദ്യാരംഗം കലാ സാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല സർഗോത്സവം അഡ്വ: പി.ഗവാസ് ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: വിദ്യാരംഗം കലാസാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല സർഗോത്സവം സിന്ദൂരം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ: പി.ഗവാസ് ഉദ്ഘാടനം ചെയ്തു. നടുപ്പൊയിൽ യു.പി സ്കൂളിൽ നടന്ന പരിപാടിയിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.എം.അബ്ദുറഹ്മാൻ അദ്ധ്യക്ഷനായി. ഗായകനും സംഗീത സംവിധായകനുമായ രഞ്ജിത്ത് എസ്.കരുൺ മുഖ്യാതിഥിയായി. പി.പി.ദിനേശൻ, കെ.പി.ശോഭ, കെ.പ്രമോദ്, ഗിരീഷ് പൊന്നേലായി, കെ.പി.ബിജു, പി.പി. പുഷ്പരാജൻ, ജി.കെ.വരുൺ കുമാർ, പി.എം.അഖിലേഷ് തുടങ്ങിയവർ പ്രസംഗിച്ചു. സമാപന സമ്മേളനം കുറ്റ്യാടി പഞ്ചായത്ത് പ്രസിഡൻ്റ് ഒ.ടി.നഫീസ ഉദ്ഘാടനം ചെയ്തു.കെ.പ്രമോദ് അദ്ധ്യക്ഷനായി. അശ്വിനി ശശി മുഖ്യാതിഥിയായി. പി.പി.ചന്ദ്രൻ ,കെ.പി.രവീന്ദ്രൻ, ടി.വേണുഗോപാൽ, കെ.പി.ഗിരീഷ് ബാബു പ്രസംഗിച്ചു.