 
മേപ്പയ്യൂർ: സി.പി.എം മേപ്പയ്യൂർ സൗത്ത് ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി മേപ്പയ്യൂർ ടൗണിൽ പച്ചോല കളരി സംഘടിപ്പിച്ചു. കായലാട്, ചങ്ങരംവള്ളി, കൊഴുക്കല്ലൂർ, നരക്കോട്, നിടുംപൊയിൽ പ്രദേശങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. നാടൻ പാട്ട് സംഘങ്ങൾ, മറ്റു കലാകാരന്മാർ എന്നിവർ പങ്കെടുത്ത വിവിധ പരിപാടികളും ഉണ്ടായി. ഓല മടയിൽ മത്സരം, മൺ കൊട്ട നിർമ്മാണം, വല്ലം മടയിൽ മത്സരം, കുരുത്തോല, പാട്ട് അവതരണം, കർഷക തൊഴിലാളി സംഗമം എന്നിവ നടന്നു. കർഷക തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എൻ.എം.ദാമോദരൻ ഉദ്ഘാടനം ചെയ്തു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ,കെ രാജീവൻ, എ സി അനൂപ് തുടങ്ങിയവർ പ്രസംഗിച്ചു. പി .വിജയൻ സ്വാഗതം പറഞ്ഞു.