ikunnamangalam-news
മയൂഖ്നാഥ് നിർമ്മിച്ച വാഹനങ്ങൾ

കുന്ദമംഗലം: കുന്ദമംഗലം ഹയർസെക്കൻഡറി സ്ക്കൂളിൽ നടക്കുന്ന വൊക്കേഷനൽ എക്സ്പോയിൽ സുൽത്താൻ ബത്തേരി തിരുനെല്ലി വൊക്കേഷൻ ഹയർസെക്കണ്ടറിസ്ക്കൂളിലെ രണ്ടാം വർഷ വിദ്യാർ‌ത്ഥി മയൂഖ്നാഥ് പ്രദർശനത്തിന് തയ്യാറാക്കിയത് ഒറിജിനലിനെ വെല്ലുന്ന വാഹനങ്ങളുടെ മാതൃക. ടൂറിസ്റ്റ് ബസും ലോറിയും ജീപ്പുമൊക്കെ കണ്ടാൽ ആരും മൂക്കത്തു വിരൽവെച്ചുപോകും. മിനിയേച്ചർ ടൂറിസ്റ്റ് ബസിൽ ഓട്ടേമാറ്റിക് വാതിലുകളും നീക്കാൻ പറ്റുന്ന ഗ്ലാസുകളുമുണ്ട്. ലൈറ്റ് സംവിധാനം മുതൽ പ്രവർത്തിക്കുന്ന വൈപ്പർവരെയുണ്ട് ബസിൽ. ഒറിജിനൽ സീറ്റുകളും മ്യൂസിക് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. കുട്ടിക്കാലം വാഹനനിർമ്മാണം ഹോബിയാണെന്ന് മയൂഖ്നാഥ് പറയുന്നു.