 
കോഴിക്കോട്: അപ്പു നെടുങ്ങാടി അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ അപ്പു നെടുങ്ങാടി പുരസ്‌ക്കാര വിതരണം 30ന് 4.30ന് കൈരളി തിയറ്ററിലെ വേദി ഓഡിറ്റോറിയത്തിൽ നടക്കും. അദ്ധ്യാപകനായ ബന്ന ചേന്ദമംഗല്ലൂർ ( മുക്കം ഹയർ സെക്കൻഡറി സ്‌കൂൾ), അഡ്വ. ജി.വി പങ്കജാക്ഷൻ (അഭിഭാഷകൻ, കണ്ണൂർ), പി.ആർ രൂപ (ബാങ്കിംഗ്), എൻ ഷർമിള ( സാഹിത്യം) എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങും. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ഉത്തരമേഖല ഐ.ജി കെ. സേതുരാമൻ വിതരണം ചെയ്യും. പഞ്ചാബ് നാഷണൽ ബാങ്ക് കോഴിക്കോട് സർക്കിൾ ഹെഡ് ബി കോദണ്ഠരാമൻ പ്രശസ്തി പത്രം സമർപ്പിക്കും. വാർത്താസമ്മേളനത്തിൽ എൻ.വി ബാബുരാജ്, പി.കെ ലക്ഷ്മിദാസ്, കെഎം ശശിധരൻ,, പി.അനിൽ ബാബു, പി. രാധാകൃഷ്ണൻ, വി ബാലമുരളി എന്നിവർ പങ്കെടുത്തു.