വടകര: രാഷ്ട്രീയ യുവജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ആർ.ജെ.ഡി ജില്ലാ പ്രസിഡൻറ് എം.കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ആർ.വൈ.ജെ.ഡി ജില്ലാ പ്രസിഡന്റ് പി. കിരൺജിത്ത് അദ്ധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി ജില്ലാ സെക്രട്ടറി നിഷാദ് പൊന്നങ്കണ്ടി, കെ. രജീഷ്, രാഗേഷ് കരിയാത്തൻകാവ്, ഗഫൂർ മണലൊടി, സി സർജാസ്, രജിലാൽ മണിക്കോത്ത്, സച്ചിൻ വില്യപ്പള്ളി, നരേഷ് ടി.പി,നിബിൻ കാന്ത്, ബമിത്ത് പി.കെ, ലാൽ പ്രസാദ്, ജലീഷ് കെ., മഹേഷ് ബാബു എൽ.പി, ജലാൽ സി, പ്രജിലേഷ്,ജസീൽ അന്തമാൻ എന്നിവർ പ്രസംഗിച്ചു.