eye
കണ്ണ് പരിശോധന ക്യാമ്പ്

കോഴിക്കോട്: കോഴിക്കോട് ജില്ലാ സ്വതന്ത്ര വെൽഡിംഗ് ആൻഡ് ഫാബ്രിക്കേറ്റർ തൊഴിലാളി യൂണിയൻ (എസ് .ടി .യു) സംഘടിപ്പിക്കുന്ന കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയുടെ മെഗാ കണ്ണ് പരിശോധനാ ക്യാമ്പ് ചെറൂട്ടി റോഡിൽ കൂരിയാൽ ലൈൻ എസ് .ടി .യു കാര്യാലയത്തിൽ നാളെ നടക്കും. രാവിലെ 8 മണിക്കാരംഭിക്കുന്ന ക്യാമ്പ് എം.കെ.രാഘവൻ എം .പി ഉദ്ഘാടനം ചെയ്യും. ഇതുസംബന്ധിച്ച് ചേർന്ന പ്രവർത്തക കൺവൻഷൻ കൗൺസിലർ.കെ.മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു .സി. ജാഫർ സെക്കീർ അദ്ധ്യക്ഷത വഹിച്ചു. എ പി നിസാർ . അനീസ് തോപ്പയിൽ .സബിനേഷ് . സുധീർ , ഉമർ ഫാറൂഖ് . ഹുസൈൻ കോയ. നിജിൽ, സന്തോഷ് എന്നിവർ പ്രസംഗിച്ചു.