 
വടകര: റൈറ്റ് ചോയ്സ് സ്കൂളിൽ ബോധവത്ക്കരണ ക്ലാസ് നടത്തി. പരിസ്ഥിതി സംരക്ഷണ സമിതിയുടെ സൗത്ത് ഇന്ത്യൻ കോഡിനേറ്റർ കുട്ടികളുമായി സംവദിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ രഞ്ജീവ് കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പരിസ്ഥിതി സംരക്ഷണ സമിതി അംഗം പ്രകാശൻ പി.കെ, സ്റ്റേറ്റ് കോ ഓർഡിനേറ്റർ നാരായണൻ , സ്റ്റേറ്റ് കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ, ജില്ലാ കോ ഓർഡിനേറ്റർ അനിരുദ്ധ് എന്നിവർ സംബന്ധിച്ചു. പ്രിൻസിപ്പൽ കെ.ജി ലീലാവതി,പ്രോഗ്രാം കൺവീനർ നിമി വി.വി, അസി. എച്ച്.എം ബിന്ദു എം.പി, രമ, ബീന പി.കെ ഷിബിലി എ.പി എന്നിവർ പ്രസംഗിച്ചു.