science
ഓവറോൾ ചാമ്പ്യൻമാർ

കുന്ദമംഗലം: കുന്ദമംഗലത്ത് നടക്കുന്ന റവന്യൂ ജില്ല ശാസ്ത്രോത്സവത്തിൽ വിവിധ ഉപജില്ലകളും സ്കൂളുകളും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. സാമൂഹ്യ ശാസ്ത്ര മേളയിൽ മികച്ച ഉപജില്ലയായി കൊടുവള്ളി ഒന്നാംസ്ഥാനം നേടി. മേലടി ഉപജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. മികച്ച സ്കൂളിനുള്ള ഒന്നാംസ്ഥാനം എളേറ്റിൽ എം.ജെ.എച്ച്.എസ്.എസിനാണ്. രണ്ടാം സ്ഥാനം മേമുണ്ട എച്ച്.എസ്.എസ് സ്വന്തമാക്കി. ഐ.ടി മേളയിൽ മികച്ച ഉപജില്ലയായി ചേവായൂർ ഉപജില്ല ഒന്നാംസ്ഥാനം നേടി. രണ്ടാം സ്ഥാനം നേടിയത് കോഴിക്കോട് സിറ്റി. മികച്ച സ്കൂൾ ഒന്നാംസ്ഥാനം സിൽവർ ഹിൽസ്.എച്ച്.എസ്.എസും രണ്ടാം സ്ഥാനം എളേറ്റിൽ എം.ജെ.എച്ച്.എസ്.എസും കരസ്ഥമാക്കി. ശാസ്ത്രമേളയിൽ മികച്ച ഉപജില്ലയായി തോടന്നൂർ ഉപജില്ല ഒന്നാംസ്ഥാനം നേടി.രണ്ടാം സ്ഥാനം രണ്ടാം സ്ഥാനം മേലടി ഉപജില്ലയ്ക്കാണ്. മികച്ച സ്കൂളിൽ ഒന്നാംസ്ഥാനം മേമുണ്ട എച്ച്.എസ്.എസും സെന്റ് ആന്റണി ജി .എച്ച്.എസ്.എസ് വടകരയും കരസ്ഥമാക്കി.