img
വിദ്യാലയ ലൈബ്രറികൾക്കുള്ള പുസ്തക വിതരണം കെ.കെ രമ എം.എൽ എ നിർവ്വഹിച്ചപ്പോൾ

വടകര: കെ.കെ രമ എം.എൽ.എ യുടെ 2023 - 24 വർഷത്തെ പ്രത്യേക വികസന ഫണ്ടിൽ നിന്നും വടകര മണ്ഡലത്തിലെ വിദ്യാലയങ്ങളിലെ ലൈബ്രറിയിലേക്കും വായനശാലകളിലേക്കുമായി വാങ്ങിയ പുസ്തകങ്ങളുടെ വിതരണോദ്‌ഘാടനം കെ.കെ രമ നിർവഹിച്ചു. ഓർക്കാട്ടേരി നോർത്ത് യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി മിനിക അദ്ധ്യക്ഷത വഹിച്ചു. ഹെഡ് ടീച്ചർ അജിത.പി.പി സ്വാഗതം പറഞ്ഞു, പി.ടി.എ പ്രസിഡന്റ് പ്രജിത്ത് സ്നേഹശ്രീ ജയൻ, ബിന്ദു , വിനോദ് എന്നിവർ പ്രസംഗിച്ചു. വിവിധ സ്‌കൂളുകളുടെയും വായന ശാലകളുടെയും പ്രതിനിധികൾ എം.എൽ.എയിൽ നിന്നും പുസ്തകങ്ങൾ ഏറ്റുവാങ്ങി.