 
പയ്യോളി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന ക്ലാസ് മുറികളുടെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ പുത്തൻ പുരയിൽ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി. ദുൽഖിഫിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ബിനു കാരോളി പി.ടി.എ പ്രസിഡന്റ് സബീഷ് കുന്നങ്ങോത്ത്, പി.സൈനുദ്ദീൻ, മൊയ്തീൻ പെരിങ്ങാട്, ഷൈമ എം, നിഷ വി , കെ.കെ ജസീറ , റസാക്ക് കാട്ടിൽ, ലിഷ കൈനോത്ത്, വിജില മനോജ്, എം റുഖിയ, എം.ടി രഞ്ചിത്ത് എന്നിവർ പ്രസംഗിച്ചു.