img
ഇലക്ട്രിക്കൽ വടകര സർക്കിൾ ഐ.ജി ആർ.സി രൂപീകരണം ചോറോട് പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

വടകര: ഇലക്ട്രിക്കൽ സർക്കിളിന് കീഴിലുള്ള ആഭ്യന്തരപരാതി പരിഹാര സെല്ലുകളുടെ (ഐ.ജി.ആർ.സി) രൂപീകരണം ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരൻ ഉദ്ഘാടനംചെയ്തു. വടകര സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ പത്മകുമാർ . സി അദ്ധ്യക്ഷത വഹിച്ചു. കുറ്റ്യാടി അസി.എക്സിക്യുട്ടീവ് എൻജിനീയർ ശ്രീനാഥ് പി.ടി വിഷയം അവതരിപ്പിച്ചു. ശ്രീനാഥ് പി.ടി, ദ്വീപിൻദാസ് എന്നിവർ ക്ലാസെടുത്തു. ഇലക്ട്രിക്കൽ ഡിവിഷൻ നാദാപുരം എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് കെ.കെ, എലിസബത്ത് ഷീന ടി.സി, പ്രമോദ് പി.കെ, ബിജു എം.ടി, രഞ്ജിത്ത് കെ കെ, സുദീപ് എം.പി, ശശീന്ദ്രൻ.കെ, അനിൽകുമാർ ടി.കെ പ്രസംഗിച്ചു. വിജയകുമാർ.എ സ്വാഗതവും സുരേഷ് കെ.പി നന്ദിയും പറഞ്ഞു.