 
കുന്ദമംഗലം: രണ്ടു ദിവസങ്ങളായി കുന്ദമംഗലം ഹയർസെക്കൻഡറി സ്ക്കൂൾ ഗ്രൗണ്ടിൽ നടന്ന വടകര മേഖല വൊക്കോഷനൽ എക്സ്പോ സമാപിച്ചു. നാല് കാറ്റഗറിയിലായി നടന്ന മത്സരങ്ങളിൽ കാലിക്കറ്റ് ഗേൾസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്ക്കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി. ജി.വി.എച്ച്.എസ്.എസ് മേപ്പയൂർ രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേളനത്തിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. വടകര മേഖല അസിസ്റ്റൻറ് ഡയറക്ടർ വി.ആർ.അപർണ്ണ അദ്ധ്യക്ഷത വഹിച്ചു. പ്രോഗം കൺവീനർ കെ.സജിത്ത് , ഷിയോലാൽ,എൻ.അബുബക്കർ, ബാബു നെല്ലൂളി, കൗലത്ത്,ഫൈസൽ, സഞ്ജിവ്കുമാർ, ജാഫർ, സക്കറിയ എളിറ്റിൽ, ഷിജുകുമാർ എന്നിവർ പ്രസംഗിച്ചു.