1
കോട്ടൂർ നവജീവൻ ട്രസ്റ്റ് നടത്തിയ ടി. പി. രാജീവൻ അനുസ്മരണം കൂട്ടാലിടയിൽ ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: എഴുത്തുകാരൻ ടി. പി. രാജീവൻ കേരളത്തിലെ സാംസ്‌ക്കാരിക സാമൂഹികസാഹിത്യ രംഗത്തെ വേറിട്ട ശബ്ദമായിരുന്നെന്ന് ശശി തരൂർ എം.പി. ടി. പി. രാജീവന്റെ രണ്ടാം ചരമ വാർഷികത്തിന്റെ ഭാഗമായി കോട്ടൂർ നവജീവൻ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒരാഴ്ച നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജീവന്റെ രചനകളെല്ലാം അദ്ദേഹം ജീവിച്ചിരുന്ന കാലത്തെ അടയാളപ്പെടുത്തലുകളാണ്. നാടിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ അദ്ദേഹം അസന്തുഷ്ടനായിരുന്നു. എഴുത്തുകാരുടെ കർത്തവ്യം സത്യം പറയുക എന്നാണെന്ന് അദ്ദേഹം വിശ്വസിച്ചുവെന്നും തരൂർ പറഞ്ഞു.

എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റ് ചെയർമാൻ ഇ. ഗോവിന്ദൻ നമ്പീശൻ അദ്ധ്യക്ഷത വഹിച്ചു. കവി വീരാൻകുട്ടി, എഴുത്തുകാരൻ ശ്യം സുധാകർ എന്നിവർ പ്രംസഗിച്ചു. ഇതോടനുബന്ധിച്ച് നടന്ന പുസ്‌തകോത്സവം എഴുത്തുകാരൻ വി.പി ഏലീയാസ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി പ്രസാദ് പൊക്കിട്ടാത്ത് നന്ദി പറഞ്ഞു.