 
കോഴിക്കോട്: സിറ്റി ഉപജില്ലാ കലോത്സവം സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ രാവിലെ 9.30ന് എം.കെ.രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ സി.പി.മുസാഫിർ അഹമ്മദ് മുഖ്യാതിഥിയാകും. ആംഗ്ലോ ഇന്ത്യൻഗേൾസ്, സെന്റ് ജോസഫ് ബോയ്‌സ് എച്ച്.എസ്.എസ്, സെന്റ് ആൻജലോസ് എ.യു.പി, സെന്റ് ആന്റണീസ് യു.പി, ഹിമായത്തുൽ ഇസ്ലാം എച്ച്.എസ്.എസ്, ഗുജറാത്തി വിദ്യാലയം, ജി.വി എച്ച്.എസ്.എസ് നടക്കാവ് എന്നിവിടങ്ങളിലായി 14 സ്റ്റേജുകളിലായാണ് മത്സരം. 108 സ്‌കൂളുകളിൽ നിന്നായി 304 ഇനങ്ങളിൽ 6800 മത്സരാർത്ഥികൾ പങ്കെടുക്കും. സമാപനം 30 ന് ആംഗ്ലോ ഇന്ത്യൻ ഗേൾസിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.