 
ബേപ്പൂർ: ബേപ്പൂർ പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂം ബേപ്പൂർ മാഹിയിലെ വാണിജ്യകേന്ദത്തിൽ പ്രവർത്തനം ആരംഭിച്ചു. മേയർ ഡോ: ബീനാഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ എം. ഗിരിജ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരായ എ.സജീവൻ, എം. നന്ദകുമാർ , എം. ഗോകുൽദാസ് , പത്രപ്രവർത്തകൻ എം.പി. പത്മനാഭൻ, ലൈബ്രറി കൗൺസിൽ അംഗം കെ.നജ്മ , കൗൺസിലർ കെ.സുരേശൻ എന്നിവർ പ്രസംഗിച്ചു. പ്രദീപ് ഹൂഡിനോ മാജിക് അവതരിപ്പിച്ചു. ഡോ.ടി.പി.മെഹ്റൂഫ് രാജ് വയലാർ - ബാബുരാജ് അനുസ്മരണ പ്രഭാഷണം നടത്തി. പി.എൻ. പ്രേമരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. എം. രാജഗോപാൽ സ്വാഗതവും ബേപ്പൂർ മുരളി നന്ദിയും പറഞ്ഞു.