 
മുക്കം: ചേന്ദമംഗല്ലൂർ സുന്നിയ്യ അറബി കോളേജ് എൻ .എസ്. എസ് യൂണിറ്റും മുക്കം ഗ്രെയ്സ് പാലിയേറ്റിവ് കെയർ ക്ലിനിക്കും സംയുക്തമായി പാലിയേറ്റീവ് പരിചരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. എൻ.എസ്.എസ് വളണ്ടിയർമാർക്കുള്ള പരിശീലനം ഗ്രെയ്സ് പാലിയേറ്റീവ് കെയർ ക്ലിനിക് ചെയർമാൻ ഒ. ശരീഫുദ്ദീൻ ഉദ്ഘാടനംചെയ്തു. ഹോംകെയർ പരിചരണം, നഴ്സിംഗ്, ബേസിക് ലൈഫ് സപ്പോർട്ട്, സോഷ്യോ- സൈക്കോ സപ്പോർട്ട് എന്നീ ഇനങ്ങളിലായിരുന്നു പരിശീലനം. അഷ്റഫ് കൂളിമാട്, ദാവൂദ് കക്കാട്, ഗഫൂർ പൂളപ്പൊയിൽ, അമീൻ മൂർക്കനാട്, ഡോ. പി.സി.ഇൽയാസ് , സോന, ഫാഹിം നേതൃത്വം നൽകി. പി.കെ ശരീഫുദ്ദീൻ സ്വാഗതവും ഷഫീഖ് ചേന്ദമംഗല്ലൂർ നന്ദിയും പറഞ്ഞു.