 
നാദാപുരം: ഏഴാം ക്ലാസ് വിദ്യാർത്ഥിനി അയിഷ അലിഷ്ബയുടെ ഇംഗ്ലീഷ് ഫാന്റസി നോവൽ 'ടേൽസ് ഓഫ് ലോക് വുഡ് ലാൻഡ് ദി ബ്ലൂ ഗേറ്റ് ' ന്റെ കവർ ഡോ:എം.കെ.മുനീർ എം.എൽ.എ. പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ പ്രകാശനം നവംബർ 9 ന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നടക്കും . ചടങ്ങിൽ നരിക്കോൾ ഹമീദ്ഹാജി, എം.പി.ജാഫർ, ഇസ്മായിൽ വാണിമേൽ എന്നിവർ പങ്കെടുത്തു.
നരിപ്പറ്റ നമ്പ്യത്താംകുണ്ട് സ്വദേശിയായ അലിഷ്ബ വട്ടോളി ഹൈടെക്ക് പബ്ലിക് സ്‌കൂൾ വിദ്യാർത്ഥിനിയാണ്. ഉമ്മത്തൂർ എസ്.ഐ.എ. ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ എം.പി.സലീമിന്റെയും ആരിഫയുടെയും മകളാണ് അയിഷ അലിഷ്ബ. ലിപി പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.