lockel
കടലുണ്ടിയിൽ ഇപ്റ്റയുടെ വയലാർ സ്മൃതി.

കടലുണ്ടി: ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ) കടലുണ്ടി യൂണിറ്റ് സംഘടിപ്പിച്ച വയലാർ സ്മൃതി സംസ്ഥാന സെക്രട്ടറി അനിൽമാരാത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം കൃഷ്ണദാസ് വല്ലാപ്പുന്നി അദ്ധ്യക്ഷത വഹിച്ചു. കവി ശ്രീധരൻ ചെറുവണ്ണൂർ മുഖ്യപ്രഭാഷണം നടത്തി. ഷൺമുഖൻ പൗക്ക, ബിന്ദുകല.ഇ, കെ.മുരളീധര ഗോപൻ,റജീന പുറക്കാട്ട്, എ.കെ.ശശിധരൻ, ശിവൻ പഴഞ്ചണ്ണൂർ പ്രസംഗിച്ചു. ചെണ്ടവാദകനും നാട്ടുതുടികലാകാരനുമായ ഉണ്ണികുന്നതിനെ ആദരിച്ചു. ശ്രീധരൻ ചെറുവണ്ണൂർ സ്നേഹോപഹാരം നൽകി. ലതാശരത്,ബദീഷ് പുളിക്കൽ എന്നിവർ കവിതകൾ അവതരിപ്പിച്ചു. ദിനേശൻ.ടി,ധനേഷ്.കെ, ബീന ഉണ്ണി ഗാനങ്ങൾ ആലപിച്ചു. ദിനേശ് ബാബു അത്തോളി സ്വാഗതവും സിദ്ധാർത്ഥൻ നന്ദനാർ നന്ദിയും പറഞ്ഞു.