sangamam
വടകരയിൽ അയ്യപ്പ ഭക്ത കുടുംബ സംഗമത്തിൽ. ശ ബരിമല അയ്യപ്പസേവാസമാജം അഖിലേന്ത്യാ ജനറൽ സെക്രട്ടറി രാജൻ ജി ഉദ്ഘാടനം ചെയ്യുന്നു

വടകര: ശബരിമല അയ്യപ്പ സേവാസമാജം താലൂക്ക് കമ്മിറ്റി നടത്തിയ അയ്യപ്പഭക്ത കുടുംബ സംഗമം ശബരിമല അയ്യപ്പ സേവാ സമാജം അഖിലേന്ത്യാ ജനറൽ സെക്രട്ടറി രാജൻജി ഈറോഡ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ വത്സലൻ കുനിയിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ ബ്രഹ്മശ്രീ അക്കിരമൻ കാളിദാസ് ഭട്ടതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തി. പി.കെ കുമാരസ്വാമി മുഖ്യാതിഥികളെ പൊന്നാടയണിയിച്ച് ആദരിച്ചു. ജിനചന്ദ്രൻ വി.പി, അശ്വിൻ ഓർക്കാട്ടേരി, കുനി ഇല്ലത്ത് കേശവൻ നമ്പൂതിരി , കണ്ണോത്ത് നാരായണൻ, ജയേഷ് വടകര, ബാബു കെ,രാജഗോപാൽ കെ.കെ, രഞ്ജിക്കുറുപ്പ്, രാഘവ ഗുരുസ്വാമി, നാരായണക്കുറുപ്പ് ഗുരുസ്വാമി ,പവിത്രൻ ചോമ്പാല എന്നിവർ പ്രസംഗിച്ചു.