ബാലുശ്ശേരി: കിനാലൂർ പൂവമ്പായി ഹയർ സെക്കൻഡറി സ്കൂളിലെ 1986 എസ്.എസ്.എൽ.സി ബാച്ച് 38 വർഷത്തിന് ശേഷം വീണ്ടും സ്കൂളിൽ ഒത്തുകൂടി സൗഹൃദം '86 എന്ന പേരിൽ സംഘടിപ്പിച്ചു. സംഗമം മുൻ പ്രധാനദ്ധ്യാപിക പി. പി. രോഹിണി ഉദ്ഘാടനം ചെയ്തു. എൻ. പി. രാമദാസ് അദ്ധ്യക്ഷത വഹിച്ചു. പൂവമ്പായി ഹൈസ്‌കൂൾ പ്രധാനദ്ധ്യാപകൻ മുരളി ലാൽ മുഖ്യ പ്രഭാഷണം നടത്തി. കെ വേണു, ഇ. ശശി, എം. കെ. ഇബ്രാഹിം, ബേബി മീര രാമചന്ദ്രൻ. കെ എന്നിവർ പ്രസംഗിച്ചു. പ്രമീള സ്വാഗതവും, ഉസ്മാൻ നന്ദിയും പറഞ്ഞു. സഹപാഠികളുടെ വിവിധ കലാപരിപാടികളും നടന്നു.