 
കുന്ദമംഗലം: കൃഷിവകുപ്പിന്റെ സഹായത്തോടെ ബ്ലോക്ക് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് ആരംഭിച്ച കേരള ഗ്രോ റീട്ടെയിൽ ഔട്ട്ലെറ്റ് അഡ്വ.പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അരിയിൽ അലവി അദ്ധ്യക്ഷത വഹിച്ചു. ഓളിക്കൽ ഗഫൂർ ആദ്യ വിൽപ്പന നടത്തി. രജനി മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. സ്വപ്ന എസ്. മൈമൂന കടുക്കാഞ്ചേരി, എൻ.അബൂബക്കർ, എം.കെ നദീറ, എൻ.ഷിയോലാൽ, ബി.സീമ,എം.ഗിരീഷ്, എം.കെ മോഹൻദാസ്, സി.വി സംജിത്ത്, എം ബാലസുബ്രഹ്മണ്യൻ, ഒ. ഉസൈൻ, തളത്തിൽ ചക്രായുധൻ, മെഹബൂബ് കുറ്റിക്കാട്ടൂർ, ഒ. വേലായുധൻ, ബഷീർ പുതുക്കുടി പ്രസംഗിച്ചു. എം.കെ ശ്രീവിദ്യ സ്വാഗതവും സണ്ണി ടി.ജെ നന്ദിയും പറഞ്ഞു.