a
മേപ്പയ്യൂർ ടൗണിൽ

മേപ്പയ്യൂ‌ർ: സി.പി.എം മേപ്പയ്യൂർ സൗത്ത് ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി മേപ്പയ്യൂർ ടൗണിൽ "പാട്ട്, വര, വർത്തമാനം" പരിപാടി സംഘടിപ്പിച്ചു. ചിത്രകാരന്മാർ, ഗായകർ, കവികൾ, ഗാനരചയിതാക്കൾ എന്നിവർ പങ്കെടുത്തു. കർഷകസംഘം ഏരിയ സെക്രട്ടറി വിശ്വൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ, മുൻ എം .എൽ. എ എൻ.കെ .രാധ, എ. സി അനൂപ് , ലിതീഷ് കരുണാകരൻ, എൻ.കെ സത്യൻ, രഘു കൊഴുക്കല്ലൂർ, ബൈജു മേപ്പയ്യൂർ തുടങ്ങിയവർ പ്രസംഗിച്ചു. ടീം തലശ്ശേരി വിവിധ പരിപാടികൾ അവതരിപ്പിച്ചു. സി .എം .ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മോഹനൻ. വി സ്വാഗതവും വി.കെ .അശോകൻ നന്ദിയും പറഞ്ഞു.