sndp
എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ നേതൃയോഗം അത്താണിക്കൽ ശ്രീ നാരായണ ഗുരുവരാശ്രമത്തിൽ സ്വാമി പ്രബോധ തീർത്ഥ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ശ്രീനാരായണ ഗുരു സ്ഥാപിച്ച പിന്നാക്ക ഹിന്ദു വിപ്ലവം സമാനതകളില്ലാത്തതാണെന്നും എസ്.എൻ.ഡി.പി യോഗം സമുദായത്തിന്റേയും സമരത്തിന്റേയും പ്രതിനിധിയാണെന്നും ശിവഗിരി മഠത്തിലെ സ്വാമി പ്രബോധ തീർത്ഥ. എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ നേതൃയോഗം അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. എല്ലാ ശാഖകളിലും രവിവാര പാഠശാലകൾ ആരംഭിക്കാനും വൃശ്ചികമാസത്തിൽ യൂണിയന് കീഴിലുള്ള എല്ലാ വീടുകളിലും ശിവഗിരി മഠത്തിലെ സന്യാസിമാരുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗൃഹ സത്സംഗവും ശാന്തിഹോമവും നടത്തും. ദ്വിദിന നേതൃത്വ ക്യാമ്പ് ജനുവരിയിൽ വയനാട്ടിൽ നടത്തും. വിവാഹ ബ്യൂറോയും പി.എസ്.സി പരീക്ഷാ പരീശീലനവും ആരംഭിക്കാനും ചൈതന്യ സ്വാമികൾ ഗുരുവരാശ്രമം കേന്ദ്രീകരിച്ച് രൂപീകരിച്ച വരക്കൽ ഹിന്ദു ദേശ സഭയുടെ ശതാബ്ദി ആഘോഷം വിപുലമായി നടത്താനും നേതൃ യോഗം തീരുമാനിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, യോഗം ഡയറക്ടർ കെ.ബിനുകുമാർ, യൂണിയൻ കൗൺസിലർ പി.കെ ഭരതൻ വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷിബിക എം, സെക്രട്ടറി ലീലാ വിമലേശൻ, ശാലിനി ബാബുരാജ്, സുജ നിത്യാനന്ദ് എന്നിവർ പ്രസംഗിച്ചു.