 
കൊയിലാണ്ടി: കേന്ദ്ര സർക്കാരിന്റെ മത്സ്യ സമ്പദ് യോജനയിൽ ഉൾപ്പെടുത്തി കൊയിലാണ്ടിയിലെ ഫിഷിംഗ് ഹാർബർ വികസനത്തിനായി 20.9 രൂപ കോടി അനുവദിച്ച കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യനും കേന്ദ്ര സർക്കാരിനും അഭിവാദ്യങ്ങൾ അർപ്പിച്ച് ബി.ജെ പി പ്രകടനം നടത്തി. ഹാർബറിലെ മത്സ്യത്തൊഴിലാളികൾ മധുരം വിതരണം ചെയ്തു. ജില്ല ട്രഷറർ വി.കെ.ജയൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ്.ആർ ജയ്കിഷ്, സംസ്ഥാന കൗൺസിൽ അംഗം വായനാരി വിനോദ്, മണ്ഡലം ജന.സെക്രട്ടറി കെ.വി.സുരേഷ്, അഡ്വ.എ.വി.നിധിൻ, ട്രഷറർ മാധവൻ.ഒ, കൊയിലാണ്ടി മുനിസിപ്പാലിറ്റി കൗൺസിലർ കെ.കെ.വൈശാഖ്, രവി കോമത്ത്കര, പ്രീജിത്ത് ടി.പി എന്നിവർ നേതൃത്വം നൽകി.