 
കോഴിക്കോട്: മെഡി.കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന റീജിയണൽ ഏർലി ഇന്റർവെൻഷൻ സെന്റർ ആൻഡ് ഓട്ടിസം സെന്ററിന്റെ നേതൃത്വത്തിൽ സെറിബ്രൽ പാൾസി ദിനം ആചരിച്ചു. മെഡി.കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. അരുൺ പ്രീത് അദ്ധ്യക്ഷത വഹിച്ചു. സെറിബ്രൽ പാൾസിയെ അതിജീവിച്ച് സിവിൽ സർവീസ് നേടിയ സി.ശാരിക മുഖ്യാഥിതിയായി. കോഴിക്കോട് എൻ.ഐ. ടിയിലെ ഗവേഷക ശുഭ ശ്രീകുമാർ പ്രഭാഷണം നടത്തി. ആർ.ഇ.ഐ.സി ആൻഡ് എ.സി നോഡൽ ഓഫീസർ ഡോ.മോഹൻദാസ്, ചീഫ് നഴ്‌സിംഗ് ഓഫീസർ പി.കെശ്രീജ, ആർ.ഇ.ഐ.സി ആൻഡ് എ.സി മാനേജർ രമ്യശ്രീ എന്നിവർ പ്രസംഗിച്ചു.