img
രാജീവൻ അനുസ്മരണം മുൻ മന്ത്രി സി കെ നാണു ഉദ്ഘാടനം ചെയ്യുന്നു

വടകര : വോളിബോൾ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മുൻ ദേശീയ വോളിബോൾ താരം പി.രാജീവൻ അനുസ്മരണം വടകര മുനിസിപ്പൽ പാർക്ക്‌ ഓഡിറ്റോറിയത്തിൽ മുൻ മന്ത്രി സി.കെ.നാണു ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന വോളിബോൾ താരം ടി.പി.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ടി.എച്ച്. അബ്ദുൽ മജീദ്, ചോറോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി.ചന്ദ്രശേഖരൻ, മണിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.കെ അഷ്‌റഫ്‌ , പി.കെ.സതീശൻ, നഗരസഭ വൈസ് ചെയർമാൻ, ഡോ.എംകെ രാധാകൃഷ്ണൻ, പി.ഹരീന്ദ്രനാഥ്‌, പി.എം. മണിബാബു, പി. പി. പ്രദീപൻ, രാഘവൻ മാണിക്കോത്ത്, വി. വിദ്യാസാഗർ, സി. വി. വിജയൻ, മെഹ്‌റൂഫ് വെള്ളികുളങ്ങര എന്നിവർ പ്രസംഗിച്ചു. മൂസ നാസർ സ്വാഗതവും വി.എം ശ്രീജിത്ത് നന്ദിയും പറഞ്ഞു.