img20241018
എൽ.ഡി.എഫ്. മുക്കം മേഖല കൺവൻഷൻ മുൻ എം.എൽ എ കെ.കെ ലതിക ഉദ്ഘാടനം ചെയ്യുന്നു

മുക്കം: വയനാട് ലോക്സഭ മണ്ഡലം തിരഞ്ഞെടുപ്പിന്റെ ഭാഗമായി എൽ.ഡി.എഫ് മേഖല കൺവെൻഷനുകളും കമ്മിറ്റി രൂപീകരണവും തുടങ്ങി. മുക്കം മേഖല കൺവെൻഷൻ ഇ എം.എസ് സ്മാരക ഹാളിൽ മുൻ എം.എൽ.എ കെ.കെ.ലതിക ഉദ്ഘാടനം ചെയ്തു. മുക്കം ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ലിന്റോ ജോസഫ് എം.എൽ.എ, കെ.എസ് .അരുൺ, ജോസഫ് പൈമ്പിള്ളിൽ, ഇളമന ഹരിദാസ്, വി.കെ.വിനോദ്, കെ.ടി.ശ്രീധരൻ, പി.കെ.കണ്ണൻ, അഡ്വ.കെ.പി.ചന്ദ്നി ,കെ.സുന്ദരൻ എന്നിവർ പ്രസംഗിച്ചു. പി.ടി. ബാബു സ്വാഗതവും എൻ.ബി.വിജയകുമാർ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: മുക്കം ബാലകൃഷ്ണൻ (ചെയർമാൻ), പി.ടി. ബാബു (ജനറൽ കൺവീനർ), അഡ്വ. ചാന്ദ്നി ,സുബ്രഹ്മണ്യൻ, കെ.കെ.കുഞ്ഞൻ (വൈസ് ചെയർമാൻമാർ), എ.പി.ജാഫർ ഷരിഫ്, യു.കെ.ശശിധരൻ, ജയ്സൺ (കൺവീനർമാർ), എൻ.ബി.വിജയകുമാർ (ട്രഷറർ).