 
കോഴിക്കോട്: ദേശീയ ആയുർവേദ ദിനാഘോഷം ജില്ലാതല പരിപാടികൾ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അസി.കളക്ടർ ആയുഷ് ഗോയൽ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എസ്.ശ്രീലത അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ എം.എൻ.പ്രവീൺ, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. കവിത പുരുഷോത്തമൻ, ഡോ.ടി.കെ.അനിൽകുമാർ, ഡോ.കെ.പ്രവീൺ, സീനിയർ സൂപ്രണ്ട് എസ്. രജനി തുടങ്ങിയവർ പങ്കെടുത്തു. വിവിധ സ്‌പെഷ്യാലിറ്റികൾ ഉൾക്കൊള്ളിച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ ജീവനക്കാരും പൊതുജനങ്ങളും പങ്കെടുത്തു. സ്ത്രീ രോഗങ്ങൾ, ബാലരോഗങ്ങൾ, ഇ.എൻ.ടി, സ്‌പോർട്‌സ് മർമ്മം, വിഷ ചികിത്സ, മാനസികം, ഉദരരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, വിളർച്ച, ആർശസ്, ഫിസ്റ്റുല, ജനറൽ മെഡിസിൻ, കുട്ടികളിലെ പഠന, പെരുമാറ്റ വൈകല്യം, ആയുർവേദ ന്യൂറോളജി തുടങ്ങിയവയിൽ ഒ.പി പ്രവർത്തിച്ചു.