rto
സീറ്റ് ബെൽട്ടിടാത്തിനാൽ സ്്കൂട്ടറിന് പിഴ

കോഴിക്കോട്:സ്‌കൂട്ടറിന് സീറ്റ് ബെൽറ്റ് ഇടാത്തതിന് വിചിത്രമായ പിഴയുമായി ആർ.ടി.ഓഫീസ്. കോഴിക്കോട് കൊടുവള്ളി ആർ.ടി.ഒ.ഓഫീസിന് കീഴിൽവരുന്ന കോടഞ്ചേരി ശാന്തിനഗറിൽ ബിജുഅലക്‌സാണ് സീറ്റ് ബെൽറ്റ് പിഴയിൽ ഞെട്ടിയത്. പിഴയിട്ടതാകട്ടെ തമിഴ്‌നാട് തിരുപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ.

സ്‌കൂട്ടർ വാങ്ങിയ ശേഷം കോഴിക്കോട് ജില്ലയുടെ പരിധിയിൽ പോയിട്ടില്ലെന്ന് ബിജു പറയുമ്പോഴാണ് ഈ പിഴ. കെ.എൽ. 57. ജെ. 6216ാം നമ്പർ ഹോണ്ട ഡിയോ വണ്ടിക്കാണ് പിഴ കിട്ടിയത്.

2016ൽ വാങ്ങിയ വണ്ടി കഴിഞ്ഞ ദിവസം മറ്റൊരാൾക്ക് വിറ്റിരുന്നു. അയാൾക്ക് വണ്ടി കൈമാറാൻ ആർ.ടി.ഓഫീസിൽ എത്തിയപ്പോഴാണ് 2021 ഫെബ്രുവരിയിൽ തിരുപ്പൂരിൽ വച്ച് സീറ്റ് ബെൽറ്റ് ഇടാത്തതിനാൽ 200രൂപ പിഴയുണ്ടെന്നറിയിച്ചത്. വണ്ടി പെട്ടെന്ന് ട്രാൻസ്ഫർ ചെയ്യേണ്ടതിനാൽ പിഴയടച്ച് പേപ്പർ കൈമാറിയ ശേഷം ബിജു തിരുവമ്പാടി പൊലീസിൽ പരാതി നൽകി.