
കളമശേരി: ഹാക്ക് ദി ബോക്സും സി.സി സൈബർ ക്യാമ്പസും ചേർന്ന് കേരള സ്റ്റാർട്ടപ്പ് മിഷനിൽ സംഘടിപ്പിച്ച 'വാഷ്‌കോൺ 2024" സൈബർ സുരക്ഷാ സമ്മേളനം കേരളത്തിലെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനും ന്യായസതി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്ഥാപകനുമായ റൗൾ ജോൺ അജു ഉദ്ഘാടനം ചെയ്തു. സൈബർ ഇടങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് സൈബർ സുരക്ഷാ രംഗത്തെ ഉയർന്ന ഉദ്യോഗസ്ഥനായ ബൈജു സുകുമാരൻ സംസാരിച്ചു. സൈബർ ക്യാമ്പസ് സ്ഥാപക ആശാ ബിനീഷ്, ഹാക്കിംഗ്, സൈബർ രംഗത്തെ വിദഗ്ദ്ധരായ ജിതിൻ ജോസഫ്, അഡ്വ. ജിൻസ് ടി തോമസ്, മുഹമ്മദ് ആഷിഖ്, ഐശ്വര്യ എസ്, അർണോൾഡ് പ്രകാശ്, ആനന്ദ് ജയപ്രകാശ് എന്നിവർ ക്ലാസുകൾ നയിച്ചു. ഹാക്കിംഗ് രംഗത്തെ മത്സരവേദിയായി മാറിയ വാഷ് കോൺ സി.ടി.എഫ് അരീനയിൽ ഒന്നാം സമ്മാനമായ 10,000 രൂപ വിപിൻ ദാസും രണ്ടാം സമ്മാനമായ 5 ,000 രൂപ ഷഞ്ചലും നേടി.