dddd
പരിശീലനം

കോഴിക്കോട്: ഉത്തര മേഖലയിലെ അഞ്ച് ജില്ലകളായ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് എന്നിവിടങ്ങളിലെ എലിഫന്റ് സ്‌ക്വാഡിലെ വെറ്ററിനറി ഡോക്ടർമാർക്ക് നാട്ടാന പരിപാലനത്തിൽ ഒരു ദിവസത്തെ പരിശീലനം നൽകി. കോഴിക്കോട് ഉത്തര മേഖല സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഗസ്റ്റ് ഹൗസ് ഹൗസിൽ നൽകിയ പരിശീലനം ഉത്തര മേഖല സാമൂഹ്യ വനവത്കരണ വിഭാഗം കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആർ കീർത്തി ഉദ്ഘാടനം ചെയ്തു. 43 പേർ പങ്കെടുത്തു. ഡോ. അരുൺ സക്കറിയ, ഡോ. അരുൺ സത്യൻ, ഡോ. പ്രശാന്ത്, ജോസ് മാത്യു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.